കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ യുവതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് (23) പോക്സോ കേസിൽ പിടിയിലായത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവതി പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു
കൗൺസിലിംഗിനിടയാണ് പെൺകുട്ടി പീഡനവിവരം പുറത്തുവിട്ടത്. തുടർന്ന് പോലീസിന് വിവരം കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.
കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.