അൽ ഹസ്സ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന ആരോഗ്യ പ്രവർത്തകരും, ഒ ഐ സി സി മെമ്പർമാരുമായ സോണിയ ജോസഫ്, ദിവ്യ. കെ. ബെന്നി എന്നിവർക്ക് ഒഐസിസി അൽ ഹസ്സ ഏരിയ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി.
ഇരുവർക്കുമുള്ള അൽ ഹസ്സ ഒ ഐ സി സി യുടെ സ്നേഹോപഹാരങ്ങൾ ആകടിംഗ് പ്രസിഡൻ്റ് റഫീഖ് വയനാട്, റീജ്യണൽ വൈസ് പ്രസിഡൻ്റ് ശാഫി കുദിർ എന്നിവർ കൈമാറി. റഫീഖ് വയനാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ശാഫി കുദിർ, നിസാം വടക്കേകോണം, ഷിജോമോൻ വർഗ്ഗീസ്, അഫ്സൽ മേലേതിൽ, നൗഷാദ് താനൂർ, മുരളീധരൻ ചെങ്ങന്നൂർ, ജ്വിൻ്റി മോൾ, ഷീജാഷിജോ, എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.
ഉമർ കോട്ടയിൽ സ്വാഗതവും, ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു