അൽ ഹസ്സ: ഹിഫ (ഹസ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. അൽ ഹസയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരെയും വിവിധ ക്ലബ്ബ് അംഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടായിരുന്നു ഇഫ്‌താർ സംഗമം നടത്തിയത്. സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
രക്ഷാധികാരി സമിതി അംഗങ്ങളായ അൽ ഹസ ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവി നാസർ മദനി, നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, അൽ ഹസ കെ എം സി സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് സലാം സിൽക്ക് സിറ്റി, ഹിഫ പ്രിസിഡന്റ് ആദിൽ പുതിയങ്ങാടി സെക്രട്ടറി ഗഫൂർ വറ്റല്ലൂർ ട്രഷറർ നൗഷാദ് താനൂർ കൂടാതെ വൈസ് പ്രസിഡന്റ് മാരായ ഷിബു അസാദ്, വാജിദ് മഞ്ചേരി, ജോയിന്റ് സെക്രട്ടറി മാരായ നാസർ സി പി, ജോയിന്റ് ട്രഷറർ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി



