തിരുവനന്തപുരം: കേരളത്തിലെ ലഹരി വ്യാപനത്തിൻറെ പ്രധാന ഉത്തരവാദിത്വം എസ്എഫ്ഐക്കെന്ന് രമേശ് ചെന്നിത്തല. കലാലങ്ങളിലും ഹോസ്റ്റലുകളിലും വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയുന്ന എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് വേണ്ടത്. എന്നാൽ ഇവർക്ക് പൂർണ പ്രോത്സാഹനം നൽക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ സമീപത്തുനിന്നും ഉണ്ടാവുന്നത്. എസ്എഫ്ഐക്കെതിതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.
എസ്എഫ്ഐയെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ മതി എന്നാണ് മുഖ്യമന്ത്രി അവരോട് പറഞ്ഞത്. ഒൻപത് വർഷമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
കളമശ്ശേരിയിലെ പോലെ ശക്തമായ നടപടിയുണ്ടയാൽ സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ സാധിക്കും. അതിന് കഴിയാത്തതിന്റെ കാരണം മുഖ്യമന്ത്രി തന്നെയാണെന്നും ചെന്നിത്തല ആരോപിച്ചു.