തിരുവവന്തപുരം: പാളയം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് റെയ്‌ഡ്. 20 ഗ്രാം കഞ്ചാവ് പിടികൂടി. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് ഹോസ്റ്റലിൽ റെയ്‌ഡ് നടത്തിയത്.
ഹോസ്റ്റലിലെ 15 മുറികളിൽ എക്സൈസ് സംഘം പരിശോധന നടത്തി. പരിശോധന തുടർന്ന് കൊണ്ടിരിക്കുകയാണ്.
കളമശേരി ഗവൺമെൻറ് പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്നാണ് സംസ്ഥാനത്തെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചു എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന സജീവമാക്കിയത്.