പത്തനംതിട്ട: പതിനാലുകാരി പുഴയിൽ ചാടി മരിച്ച സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അഴൂർ സ്വദേശിനി ആവണിയായിരുന്നു കഴിഞ്ഞ ദിവസം പുഴയിൽ ചാടി മരിച്ചത്. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ടാണ് പെൺകുട്ടി പുഴയിൽ ചാടിയതെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുകാർക്കൊപ്പം വലഞ്ചുഴി ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയതായിരുന്നു പെൺകുട്ടി. അതിനിടെ പെൺകുട്ടിയുടെ പേരിൽ യുവാവും പെൺകുട്ടിയുടെ രക്ഷിതാക്കളുമായി വഴക്കുണ്ടായി. തുടർന്ന് യുവാവ് പെൺകുട്ടിയുടെ സഹോദരനെയും അച്ചനെയും മർദിക്കുകയായിരുന്നു.
പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നുണ്ട്. തെളിവുകൾ ലഭിച്ചാൽ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.