കോഴിക്കോട്: ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിയത്.
ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും കേസിൽ കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്നും ഷഹബാസിൻറെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയത്.
കുട്ടികളുടെ ജാമ്യഹർജി ജുവനൈൽ ജസ്റ്റിസ് ബോർഡ് നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് കുറ്റാരോപിതർ കോടതിയെ സമീപിച്ചത്. ഫെബ്രവരി 28 നാണ് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടാവുന്നതും ഷഹബാസിന് തലക്ക് ഗുരുതരമായി പരിക്കേൽക്കുന്നതും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിക്കുന്നത്.