17.8 C
Saudi Arabia
Tuesday, February 24, 2026
spot_img

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസ്; പത്ത് പ്രതികൾക്ക് ജാമ്യം

കൊച്ചി: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികൾക്ക് ജാമ്യം. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എൻഐഎ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഷെഫീഖ്, നാസർ, എച് ജംഷീർ, ബി ജിഷാദ്, അഷ്‌റഫ് മൗലവി, സിറാജുദ്ധീൻ, അബ്‌ദുൽ ബാസിത്, അഷ്‌റഫ്, മുഹമ്മദ് ഷഫീഖ്, ജാഫർ  എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ എല്ലാവരും എസ്‌ഡിപിഐ പ്രവർത്തകരാണ്.

കേസിൽ നേരത്തെ 17 പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ ഹൈക്കോടതിയുടെ പിഴവ് സുഊരീം കോടതി എടുത്തു പറഞ്ഞിരുന്നു. പ്രതികളുടെ കേസുകൾ പ്രത്യകം പരിഗണിക്കണമെന്നും ഒരുമിച്ച് ജാമ്യമാണ് നൽകിയതിൽ പിഴവ് പറ്റിയെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2022 ഏപ്രിൽ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് പാലക്കാട് ആർഎസ്എസ് നേതാവ് ഹരിദാസനെ എസ്‌ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ

 

Related Articles

- Advertisement -spot_img

Latest Articles