മലപ്പുറം: മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന് വെള്ളാപ്പള്ളി നടേശൻ. ചുങ്കത്തറയിൽ നടന്ന ശ്രീ നാരായണ കൺവൻഷൻ ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരിന്നു എസ്എൻഡിപി യോഗം പ്രസിഡൻറ് നടേശൻ.
ഈഴവ സമുദായ അംഗങ്ങൾക്ക് ഇവിടെ സ്വതന്ത്രമായ വായു പോലും ലഭിക്കില്ല. സ്വതന്ത്രമായ അഭിപ്രായം പറഞ്ഞു മലപ്പുറത്ത് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളിൽ ഈഴവ സമുദായ അംഗങ്ങൾ ഭയന്നുവിറച്ചാണ് കഴിയുന്നത്. ഇവിടെ ഈഴവ സമൂഹം വെറും വോട്ടു കുത്തി യന്ത്രങ്ങളായി മാറി. സംസ്ഥാനമൊട്ടാകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. സമുദായം ഒന്നിച്ചു നിൽകാത്തതാണ് ഈ ദുരന്തത്തിന് കാരണം.



