നജ്റാൻ: ഒഐസിസി നജ്റാൻ കമ്മിറ്റി സംഘടിപ്പിച്ച നജ്റാൻ ഒഐസിസി മെഗാ ഇവന്റിന് പ്രൗഢസമാപനം. നജ്റാനിലെ മലയാളി പ്രവാസികൾക്ക് ഒരു പുതിയ അനുഭവമായി ഇവൻറ് മാറി. സോഷ്യൽ മീഡിയ ഫെയീം പാട്ടുഫാമിലി നിഷാദ് സുൽത്താൻ, സജ്‌ന നിഷാദ്, ദിൽറുബ നിഷാദ്. എന്നിവരുടെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ നൈറ്റും കലാഭവൻ നസീബിന്റെ കോമഡി ഷോയും നജ്റാനിലെ കലാ സ്നേഹികൾക്ക് എന്നും ഓർമ്മിക്കാവുന്ന പരിപാടിയായി മാറി.
നജ്റാനിലെ പ്രവാസി കലാകാരികളും കലാകാരന്മാരും നടത്തിയ വിവിധയിനം കലാപരിപാടികൾ വ്യത്യസ്ഥത പുലർത്തി. ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല മുഖ്യ അതിഥിയായിരുന്നു. ഒഐസിസി സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് കുറ്റിച്ചൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു , ഒഐസിസി നജ്റാൻ കമ്മിറ്റി പ്രസിഡണ്ട് എം കെ ശാക്കിർ കോടശ്ശേരി അധ്യക്ഷത വഹിച്ചു.
നാട്ടിൽ നിന്നും കലാകാരന്മാരെത്തി നടത്തുന്ന നജ്റാനിലെ പ്രഥമ പരിപാടിയായിരുന്നു മെഗാ ഇവന്റ്. മലയാളികൾക്കിടയിൽ നല്ല സ്വീകരണമാണ് പരിപാടിക്കുണ്ടായത്. നജ്റാനിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ഒഐസിസി നേതാക്കളായ ക്രിസ്റ്റിൻ രാജ്, സുധീർ മടത്തറ, ഫൈസൽ പൂക്കോട്ടുംപാടം, ഷാജി പാപ്പച്ചൻ, രാജു ജോസഫ്, ജിജോ ആൻഡ്രോസ് എന്നിവർ നേതൃത്വം നൽകി. മിനി അന്ന ജോസഫ്, സിമി തോമസ് മെഗാ ഇവിന്റ് അവതാരകരായിരുന്നു. അരുൺകുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ യാസിൻ വാവ നന്ദി പറഞ്ഞു.
റിപ്പോർട്ട്: റഷീദ് നെച്ചിക്കാട്ടിൽ നജ്‌റാൻ