39.8 C
Saudi Arabia
Friday, August 22, 2025
spot_img

സൗദി ഐസിഎഫിന് പുതിയ സാരഥികൾ 

റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി നാഷണൽ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. ‘തല ഉയർത്തിനിൽക്കാം’ എന്ന ശീർഷകത്തിൽ നടന്ന സൗദി നാഷണൽ തല മെമ്പർഷിപ് പുനഃസംഘടന കാമ്പയിന് സമാപനം കുറിച്ചുകൊണ്ടാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. യൂണിറ്റ്, ഡിവിഷൻ, റീജിയൻ, ചാപ്റ്റർ ഘടകങ്ങളുടെ പുനഃസംഘടനക്ക് ശേഷമാണ് നാഷണൽ കൗൺസിൽ പൂർത്തീകരിച്ചത്.

റിയാദ് ഡിമോറ പാലസിൽ നടന്ന കൗൺസിൽ  ഐസിഎഫ് ഇന്റർനാഷണൽ  ജനറൽ സെക്രട്ടറി  നിസാർ സഖാഫി ഒമാൻ ഉത്ഘാടനം ചെയ്‌തു. ഇന്റർനാഷണൽ ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഇന്റർനാഷണൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ അസീസ് സഖാഫി മമ്പാട് കൗൺസിൽ നിയന്ത്രിച്ചു.

സൗദി നാഷണൽ പ്രസിഡന്റായി അബ്ദുറഷീദ് സഖാഫി മുക്കത്തെയും ജനറൽ സെക്രട്ടറിയായി സിറാജ് കുറ്റിയാടിയെയും തെരെഞ്ഞെടുത്തു. ബഷീർ ഹുസൈൻ എറണാകുളമാണ് ഫിനാൻസ് സെക്രട്ടറി. മുജീബ് എ ആർ നഗർ, അബ്‌ദുസ്സലാം വടകര, അബ്‌ദുറഹീം വണ്ടൂർ  എന്നിവരെ ഡെപ്യൂട്ടി പ്രസിഡന്റുമാരായും തെരെഞ്ഞെടുത്തു. ബഷീർ പറവൂർ (ഓർഗനൈസേഷൻ & ട്രൈനിംഗ്), സലാം കുറ്റിയാടി (അഡ്മിനിസ്ട്രേഷൻ), അബുസാലിഹ്‌ മുസ്‌ലിയാർ (പബ്ലിക്കേഷൻ), ഉമർ സഖാഫി മൂർക്കനാട് (തസ്‌കിയ), ഉമർ പന്നിയൂർ (വിമൺ എംപവർമെൻറ്), മുഹമ്മദലി വേങ്ങര(വെൽഫെയർ & സർവീസ്), ലുഖ്‌മാൻ പാഴൂർ(നോളജ്), അഷ്‌റഫ്  കരുവമ്പൊയിൽ (ഹാർമണി എമിനെൻറ്സ്) മഹമൂദ് സഖാഫി (പി ആർ & മീഡിയ), അബ്‌ദുറഹ്‌മാൻ മളാഹിരി (മോറൽ എഡ്യുക്കേഷൻ) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.

കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ. നിലവിൽ  അഞ്ഞൂറോളം സജീവ യൂണിറ്റുകൾ സൗദിയിൽ സംഘടനക്കുണ്ട്. വിദ്യാഭ്യാസ ജീവ കാരുണ്യ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ഐസിഎഫിന് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഏഷ്യ യൂറോപ്പ്  അമേരിക്ക ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ  ഘടകങ്ങളുണ്ട്. കോവിഡ് സമയത്തെ കേരള സർക്കാരിന്റെ അഭ്യർഥന പ്രകാരം ഐസിഎഫ് രണ്ട് ഓക്‌സിജൻ പ്ലാന്റുകൾ സർക്കാരിന് നിർമിച്ചു നൽകിയിരുന്നു.

നിസാർ എസ്  കാട്ടിൽ (ജനറൽ), ബഷീർ ഉള്ളണം (സംഘടന), അബ്ദുറഷീദ് സഖാഫി മുക്കം (ഫിനാൻസ്, പബ്ലിക്കേഷൻ), സിറാജ് കുറ്റിയാടി (വെൽഫെയർ), ഉമർ പന്നിയൂർ (വിദ്യാഭ്യാസം) സൈനുദ്ധീൻ മുസ്‌ലിയാർ വാഴവറ്റ (ദഅവ), അഷ്‌റഫലി എംകെ (അഡ്‌മിനിസ്‌ട്രേഷൻ) റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മുജീബ് എ ആർ നഗർ, സലീം പാലച്ചിറ, ബഷീർ ഉള്ളണം ആശംസകൾ നേർന്നു. നിസാർ എസ്  കാട്ടിൽ സ്വാഗതവും സിറാജ് കുറ്റിയാടി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles