മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനെ തകർത്ത് ആഴ്‌സണൽ സെമിയിൽ. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇരു പാദങ്ങളിലുമായി നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ 5-1 ന് തകർത്താണ് ആഴ്‌സണൽ സെമിയിൽ പ്രവേശിച്ചത്.
ബുധനാഴ്‌ച നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആഴ്‌സണൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഗബ്രിയേൽ മാർട്ടിനെല്ലിയും സാകയും ബുക്കായുമാണ് ആഴ്‌സണിനായി ഗോളുകൾ നേടിയത്. റയലിനായി വിനിഷ്യസ് ജൂനിയർ ഒരു ഗോളും നേടി.
ഒന്നാം പാദമത്സരത്തിൽ 3-0 ത്തിന് വിജയിച്ചിരുന്നു. പിഎസ്‌ജിയുമായാരിക്കും ആഴ്‌സണൽ സെമിയിൽ മത്സരിക്കുക