15.7 C
Saudi Arabia
Thursday, March 26, 2026
spot_img

ഫോട്ടോ ജേർണലിസ്റ് എം.കെ. അബ്‌ദുറഹ്‌മാൻ അബൂദാബിയിൽ അന്തരിച്ചു

അബൂദാബി: യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ഗൾഫ് ന്യൂസ് ചീഫ് ഫോട്ടോഗ്രാഫറുമായ എംകെ അബ്‌ദുറഹ്‌മാൻ (70) നിര്യാതനായി. ഹൃദയാഘാതം മൂലമായിരുന്നു മരണം. തൃശൂർ ജില്ലയിലെ എറിയാട് സ്വദേശിയാണ്. ദീർഘകാലം യുഎഇയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്‌ത ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം രണ്ടു മാസം മുൻപാണ് സന്ദർശനവിസയിൽ അബൂദാബിയിലെത്തിയത്. അടുത്തയാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

അബുദാബിയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്നു. ഭരണാധികാരികളുമായും വ്യവസായ പ്രമുഖരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അബൂബക്കർ യുഎഇയിലെ ഔദോഗിക പരിപാടികളിലെല്ലാം സംബന്ധിച്ചിരുന്നു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്‌സിൽ ബിരുദവും ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമയും നേടിയിരുന്നു. 1976 ലാണ് ദുബൈ ദേരയിൽ സ്റ്റുഡിയോവിൽ ഫോട്ടോഗ്രാഫറായി പ്രവാസം ആരംഭിച്ചത്.

1982 ലാണ് ഗൾഫ് ന്യൂസിന്റ ഔദ്യോഗിക ഫോട്ടോഗ്രാഫറായി അബുദാബി ഓഫീസിൽ സേവനം ആരംഭിക്കുന്നത്. 38 വർഷത്തെ ദീർഘകാല സേവനത്തിന് ശേഷമാണ് അബൂബക്കർ നാട്ടിലേക്ക് തിരിച്ചു പോയത്. കൃത്യ നിർവഹണത്തിനിടെ ഭരണാധികാരികളുമായും മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥന്മാരുമായും മികച്ച സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സേവനമികവിനെ കുറിച്ച് ഗൾഫ് ന്യൂസ് ഉൾപ്പടെ പല പ്രസിദ്ധീകരണങ്ങളിലും ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു.

ആലുവ താമരശ്ശേരി നസീമയാണ് ഭാര്യ, ഫാസിൽ അബ്‌ദുറഹ്‌മാൻ (ഡിവിഷൻ വൈസ് പ്രസിഡൻറ്, ടാക്വ ഗ്രൂപ്പ് സ്ട്രാറ്റജി ആന്‍ഡ് എനര്‍ജി, അബുദാബി) ഫായിസ (ഖത്തർ) മക്കളാണ്. ഷിഫാന(അബുദാബി) ഷെറിൻ (ഖത്തർ) മരുമക്കളാണ്. ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് ശേഷം അബൂദാബി ബനിയാസ് ഖബറിസ്ഥാനിൽ സംസ്കരിക്കും

 

 

Related Articles

- Advertisement -spot_img

Latest Articles