കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കരുവമ്പൊയിൽ കല്ലുവീട്ടിൽ കെ വി മുഹിയുദ്ധീൻ കുട്ടി സഖാഫിയുടെ മകൾ ഖദീജ നജ യാണ് (13)ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ടൈൽസ് ജോലികൾ നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കേബിളിൽ ചവിട്ടിയാണ് ഷോക്കേറ്റത്.
ഉടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കരുവമ്പൊയിൽ ഗവൺമെന്റ് ഹയർ സെക്കൻ്ററി ഒമ്പതാം ക്‌ളാസ് വിദ്യാർഥിയാണ്.
മാതാവ്: ഫാത്തിമ മടവൂർമുക്ക്, സഹോദരങ്ങൾ: ഉവൈസ് നൂറാനി (അജ്‌മാൻ), ഹാഫിള് മജീദ്, ഹന്ന ഫാത്തിമ. കരുവമ്പൊയിൽ ചുള്ളിയോട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.