15.7 C
Saudi Arabia
Wednesday, February 25, 2026
spot_img

പഹൽഗാം ഭീകരാക്രമണം; സർക്കാർ നടപടികൾക്ക് പൂർണ പിന്തുണ രാഹുൽ ഗാന്ധി 

ന്യൂഡ​ൽ​ഹി: കാശ്മീർ പ​ഹ​ൽ​ഗാമിൽ നടന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ സ്വീകരിക്കുന്ന എല്ലാ ന​ട​പ​ടി​ക​ൾ​ക്കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​യിരിക്കുമെന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും കോൺഗ്രസ് നേതാവുമാ​യ രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന് ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷ​മാ​യിരുന്നു രാ​ഹു​ൽ ഗാന്ധിയുടെ പ്രതികരണം

പ്രതിപക്ഷ നേതാവ് രാ​ഹു​ൽ ഗാ​ന്ധി വെ​ള്ളി​യാ​ഴ്ച കാശ്മീരിലെ അനന്ത് നഗറിലെത്തും. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ര്‍​ശി​ക്കും. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് നാ​ളെ മെ​ഴു​കു​തി​രി തെ​ളി​യി​ക്കും. നാ​ളെ കോ​ണ്‍​ഗ്ര​സ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ഏ​പ്രി​ൽ 27ലേ​ക്ക് മാ​റ്റി.

ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ല്ലയു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​തല​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ യോ​ഗം പ്ര​മേ​യം പാ​സാ​ക്കി

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭീ​ക​ര​വാ​ദ വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യും യോ​ഗം പ്ര​ഖ്യാ​പി​ച്ചു. നി​യ​മ​സ​ഭയുടെ പ്രത്യേക സ​മ്മേ​ള​നം ചേ​രാ​നും സ​ര്‍​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു.

Related Articles

- Advertisement -spot_img

Latest Articles