31.2 C
Saudi Arabia
Monday, April 13, 2026
spot_img

പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

കോഴിക്കോട്: പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ (90)അ​ന്ത​രി​ച്ചു. കോഴിക്കോട് മലപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര കൗൺസിലിൻറെ അധ്യക്ഷനായിരുന്നു. കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം തലവനായും പ്രവർത്തിച്ചിരുന്നു.

ചരിത രംഗത്തും കേരളത്തിലെ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു എംജിഎസ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരിക ചരിത്ര പഠനം നടത്തിയിരുന്നത് എംജിഎസ് ആയിരുന്നു. ഇതിന് ശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം അദ്ദേഹം എഴുതിയത്. അന്തർ ദേശീയ തലത്തിൽ ശ്രദ്ധേയമായ ഒട്ടേറെ പ്രബന്ധങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. റഷ്യയിലെയും ബ്രിട്ടണിലെയും സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായും അദ്ദേഹം സേവനം ചെയ്‌തിട്ടുണ്ട്‌.

 

 

Related Articles

- Advertisement -spot_img

Latest Articles