കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരുന്നു. സുധാകരൻറെ കണ്ണൂരിലെ വസ്‌തിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ബത്തേരി ഡിവൈഎസ്‌പി കെകെ അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
എൻ എം വിജയൻ ആത്മഹത്യക്ക് മുന്നെ കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. വിജയൻറെ കത്ത് സുധാകരന് കിട്ടിയിട്ടുണ്ടോ ഉണ്ടെങ്കിൽ എപ്പോഴാണ് കിട്ടിയത് എന്ന കാര്യങ്ങളിലായിരിക്കും അന്വേഷണസംഘം എൻഎം വിജയനും മകൻ ജിജേഷുമായിരുന്നു ജീവനൊടുക്കിയിരുന്നത്.
കേസിൽ പ്രതിചേർക്കപ്പെട്ട ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥൻ എന്നിവരെയും അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഗോപിനാഥന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചില രേഖകൾ കണ്ടെടുത്തിരുന്നു. കേസുമായി ബന്ധമില്ലെങ്കിലും അന്വേഷണത്തിന് സഹായകരമാവുന്ന രേഖകളാണ് ലഭിച്ചതെന്നാണ് അറിവ്.