30.4 C
Saudi Arabia
Friday, August 22, 2025
spot_img

കുറ്റവാളികൾക്കെതിരായ ഇന്ത്യയുടെ നിലപാട് സ്വാഗതാർഹം; കാന്തപുരം 

കോഴിക്കോട്: രാജ്യത്തിൻറെ സമാധാന ജീവിതം തകർക്കുന്ന ഭീകരതക്കെതിരെയും സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെയും ശബ്ദമുയർത്തി ഐസിഎഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ).

ഭീകരതയും ലഹരിയും സർവ്വ നാശമാണെന്നും കുറ്റക്കാർക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന നയനിലപാടു കളെ സ്വഗതം ചെയ്യുന്നതായും മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ‘റെനവേഷ്യോ’  എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി കോഴിക്കോട് നോളേജ് സിറ്റിയിലായിരുന്നു ഐസിഎഫ് ഇന്റർനാഷണൽ സമ്മിറ്റ്.

ലഹരിയുടെ കെണികൾ സ്‌കൂൾ പരിസരങ്ങൾ വരെ ശക്തമാണെന്നും ലഹരിക്കെതിരെ സമൂഹം ഒന്നടങ്കം നടത്തുന്ന പ്രതിഷേധങ്ങളും ബോധവൽക്കരണവും പ്രതീക്ഷ നൽകുന്നതാണെന്നും  വൈകാതെ തന്നെ ഫലം കാണുമെന്നും കാന്തപുരം പറഞ്ഞു.

15 രാജ്യങ്ങളിൽ നിന്നായി 150 ഓളം പ്രതിനിധികൾ സമ്മിറ്റിൽ സംബന്ധിച്ചു. വിവിധ വിഭാഗങ്ങളുടെ പ്രവർത്തന അവലോകനവും നടന്നു.  സമസ്‌ത പ്രസിഡൻറ് ഇ സുലൈമാൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു. ഐ സി എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ അധ്യക്ഷത വഹിച്ചു.

സമസ്ത കേന്ദ്ര മുശാവറ വൈസ് സമസ്‌ത പ്രസിഡൻറ് സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അൽ ബുഖാരി, സമസ്‌ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂര്‍, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി, ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി സംസാരിച്ചു. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി സ്വാഗതവും നിസാർ സഖാഫി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles