കോഴിക്കോട്: പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാണ് (20) കൊല്ലപ്പെട്ടത്. സൂരജിനെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് അറിയുന്നത്. ഇന്നലെ രാത്രിയിൽ സൂരജും സഹപാഠികളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മൂന്നു പേരെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിന് മർദിച്ചു കൊലപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
യുവാവിൻറെ കൊലപാതകത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.