തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയിൽ കഴിയുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. അറ്റൻഡർ തിരുവല്ല സ്വദേശി ദിൽ കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
വെള്ളിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. ഇടുപ്പെല്ലിന് സർജറി ചിൽകിത്സയിലായിരുന്ന പെൺകുട്ടിയെ അറ്റൻഡർ കയറിപിടിക്കുകയായിരുന്നു. പെൺകുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു.