18.6 C
Saudi Arabia
Wednesday, February 25, 2026
spot_img

ക്ലിഫ് ഹൗസിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബോംബ് ഭീഷണി

തിരുവവന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ബോംബ് ഭീഷണി. ധനകാര്യമന്ത്രിയുടെ ഇ-മെയിലിലേക്കാണ് സന്ദേശം എത്തിയത്. ഗതാഗത കമ്മീഷണറുടെ ഓഫീസിലും നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാ​ഡും ഡോഗ് സ്ക്വാ​ഡും പോലീസും പരിശോധന നടത്തുകയാണ്.

വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ തലസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിലും കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളം മാനേജരുടെ ഇ മെയിലിലേക്കും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിനിടെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ സൈബർ ക്രൈം പോലീസ് രെജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles