ജയ്‌പൂർ: രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൻറെ വെബ് സൈറ്റ് പാക്കിസ്ഥാൻ ഹാക്കർമാർ ഹാക് ചെയ്‌തു. പഹൽഗാം നടന്നത് ഭീകരാക്രമമല്ലെന്ന് പോസ്റ്റർ പ്രസിദ്ധീകരിച്ചു ഹാക്കർമാർ. സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഐടി വിഭാഗം തുടരുകയാണ്. പ്രധാന ഡാറ്റകൾ ഒന്നും തന്നെ നഷ്ടപെട്ടിട്ടില്ലെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു.
പഹൽഗാമിൽ നടന്നത് ഭീകരാക്രമമല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രകോപിപ്പിച്ചു യുദ്ധം ഉണ്ടാക്കാനുമുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഓപ്പറേഷൻ ആയിരുന്നെന്നും പോസ്റ്ററിൽ പറയുന്നു. ‘നിങ്ങളാണ് യുദ്ധം തുടങ്ങിയത്, അടുത്ത പോരാട്ടം വെടിയുണ്ട കൊണ്ടായിരിക്കില്ല.മരിച് ഡിജിറ്റൽ യുദ്ധമായിരിക്കും. മുന്നറിയിപ്പോ ദയയോ പ്രതീക്ഷിക്കേണ്ട.നിങ്ങൾ കണ്ണ് തുറന്ന് നിങ്ങളെ നായകന്മാരെ ചോദ്യംചെയ്യുക. നിങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾ വ്യാജമാണ്. നിങ്ങളുടെ സുരക്ഷ മിഥ്യയാണ്.കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു.” ഇതായിരുന്നു പോസ്റ്ററിൽ ഉള്ളടക്കം.
സമാനരീതിയിൽ തിങ്കളാഴ്‌ച ജയ്‌പൂർ ഡവലപ്മെന്റ് അതോറിറ്റിയുടെയും ലോക്കൽ ബോഡി വകുപ്പിൻറെയും വെബ് സൈറ്റുകളും നേരത്തെ ഹാക് ചെയ്തിരുന്നു, പിന്നീട് പുനസ്ഥാപിച്ചു. ഹാക്കിങ്ങിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
.