പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. പാലക്കാട് മീൻവല്ലം തുടിക്കോടാണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളായ രാധിക (7), പ്രദീപ് (7), പ്രതീഷ് (4) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിൽ നിന്നും കളിക്കാനിറങ്ങിയ കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ തുടിക്കോട് കുളത്തിന് സമീപം കുട്ടികളുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ മൂന്ന് കുട്ടികളെയും കുളത്തിൽ കണ്ടെത്തിയ്യത്.riverr8
മൂന്ന് കുട്ടികളെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. കളിക്കുന്നതിനിടയിൽ കുളത്തിൽ വീണു പോയതാവുമെന്ന് കരുതുന്നു.