കൊച്ചി : കൊലപാതക കേസുകളിൽ പ്രതിഭാഗം വക്കീലായി വാദിക്കുന്നതിലൂടെ ശ്രദ്ധേയനായ അഡ്വ. ബി.എ. ആളൂർ എന്ന പതിയാരം ആളൂർ വീട്ടിൽ ബിജു ആന്റണി-(53) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ചികിത്സക്കിടെ ഇടവക പള്ളിയിലെ ഊട്ടുതിരുനാൾ ആഘോഷിക്കുന്നതിനായി എരുമപ്പെട്ടി പതിയാരത്തെ വീട്ടിലെത്തിയിരുന്നു. ആഘോഷത്തിനിടെ ശ്വാസ തടസ്സം നേരിട്ട് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകായായിരുന്നു.
തൃശൂര്‍ സ്വദേശിയണ് ആളൂര്‍, ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു. കൂടത്തായി ജോളി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനാണ്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.