28.5 C
Saudi Arabia
Friday, August 22, 2025
spot_img

രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം.

ന്യൂഡൽഹി: പൊതു സെൻസസിനോടൊപ്പം ജാതി സെൻസസും നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. മന്ത്രി സഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവാണ് തീരുമാനം അറിയിച്ചത്. പൊതു പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറിൽ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. കോൺഗ്രസ് ഉൾപ്പടെ മിക്ക രാഷ്ട്രീയ കക്ഷികളും ജാതി സെൻസസിന് വേണ്ടി മുറവിളി കൂട്ടിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് കോൺഗ്രസ് ജാതി സെൻസസ് എന്ന ആശയം ഉയർത്തുന്നതെന്നും സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിചുള്ള സർവേ മാത്രമാണെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

രാജ്യത്ത് അവസാനമായി സെൻസസ് നടത്തിയത് 2011 ലാണ്. 2021 ൽ നടത്തേണ്ട പൊതു സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. ബീഹാറിൽ നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ബീഹാറിൽ എൻഡിഎ യുടെ ഘടക കക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂല സമീപനമാണ് സ്വീകരിച്ചിരുന്നത്.

രാജ്യത്തെ 75 ശതമാനത്തിലധികം വരുന്ന പിന്നാക്കവിഭാഗക്കാരുടെ ദീർഘ കാലത്തെ ആവശ്യമാണിത്. ഇന്ത്യയിലെ വിവിധ ജാതികളും ജാതികളുടെ സാമൂഹിക, സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസ സ്ഥിതി വിവരങ്ങളും ഭരണകൂടത്തിന്റെ ശ്രദ്ധ എത്താത്ത സ്ഥലങ്ങൾ, കാരണങ്ങൾ, രാജ്യത്തെ വിഭവങ്ങളുടെ ശേഖരണം, വിതരണം, തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് കൃത്യമായുള്ള മറുപടി നൽകാൻ സെൻസിന് കഴിയും.

 

Related Articles

- Advertisement -spot_img

Latest Articles