ന്യൂഡൽഹി: പാകിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. പാകിസ്ഥാന്റെ യാത്രാവിമാനങ്ങൾക്കും യുദ്ധ വിമാനങ്ങൾക്കും വിലക്ക് ഏർപെടുത്തിയതായി ഇന്ത്യ അറിയിച്ചു. പാകിസ്ഥാൻ വഴി വരുന്ന വിദേശ വിമാനങ്ങളെ വിലക്ക് ബാധിക്കില്ല. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയത്. ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമ അതിർത്തികൾ പാകിസ്ഥാൻ അടച്ചതിനെ തുടർന്നാണ് ഇന്ത്യയും ഇത്തരം തീരുമാനത്തിലേക്ക് പോയത്.
പഹൽ ഗാമിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻറെ പങ്ക് ആരോപിച്ചു സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇന്ത്യയുടെ നടപടി, വ്യോമാതിർത്തികൾ അടച്ച പാകിസ്ഥാൻറെ നീക്കത്തിന് ആറ് ദിവസം പിന്നിട്ടാണ് ഇന്ത്യയുടെ നടപടി.
26 വിനോദ സഞ്ചാരികൾ കൊല്ലപെട്ട ഭീകരാക്രമത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടിയിലേക്ക് പോകുമ്പോഴും ഇന്ത്യയുടെ രാഷ്ട്രീയ സ്റ്റണ്ട് ആണ് നടക്കുന്നതെന്നും മൂന്നാം കക്ഷികൾ നടത്തുന്ന സ്വന്തന്ത്ര അന്വേഷണങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.