39.8 C
Saudi Arabia
Friday, August 22, 2025
spot_img

വാഗാ അതിർത്തിയടച്ചു പാകിസ്ഥാൻ; തിരിച്ചുപോകാനാകാതെ പാകിസ്ഥാൻ പൗരന്മാർ

ന്യൂഡൽഹി: വാഗാ അതിർത്തി പാകിസ്ഥാൻ അടച്ചു. ഇന്ത്യയിൽ നിന്നും പുറത്താക്കിയ പാക്കിസ്ഥാൻ പൗരന്മാരെ അതിർത്തി കടക്കാൻ പാക്കിസ്ഥാൻ അനുവദിച്ചില്ല. അതേസമയം, പാക് പൗരന്മാർ ഏപ്രിൽ 30 ന് മുമ്പ് രാജ്യം വിടണമെന്ന ഉത്തരവിൽ ഇന്ത്യ അയവ് വരുത്തി.

സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കി. കോസ്റ്റ്‌ ഗാർഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പാക്കിസ്താനുമായുള്ള എല്ലാ യാത്രാ ആശയ വിനിമയ ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ നിർണായക യോഗങ്ങൾ ഇന്നും തുടരും. പ്രധാന മന്ത്രി മോഡിയും പ്രതിരോധ മന്ത്രി അമിത് ഷായും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തും.

കേന്ദ്രമന്ത്രി സഭായോഗത്തിന് ശേഷം കരസേന മേധാവിയുമായി മോഡി ചർച്ച നടത്തിയിരുന്നു. വെടി നിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്നതിൽ പാക്കിസ്താനെ ഇന്ത്യ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചടിക്കാൻ സേനകൾക്ക് നരേന്ദ്ര മോഡി നിർദേശം നൽകിയ സാഹചര്യത്തിൽ പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്

Related Articles

- Advertisement -spot_img

Latest Articles