ന്യൂഡൽഹി: വീടിന് മുകളിലേക്ക് മരം വീണ് അമ്മയും മൂന്നുകുട്ടികളും മരണപെട്ടു. ഡൽഹി ദ്വാരകയിലെ ജാഫർ കലാൻ പ്രദേശത്താണ് സംഭവം. ദ്വാരക സ്വദേശിനി ജ്യോതിയും(26) ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്.
ഗൃഹനാഥൻ വിജയ്‌യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു.
അപകടത്തിൽ ഇവരുടെ ഒറ്റമുറി വീട് പൂർണമായും തകർന്നിട്ടുണ്ട്. ഡൽഹിയിലും പ്രാന്ത പ്രദേശങ്ങളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.