ചെന്നൈ: തിരുപ്പൂരിൽ നേഴ്‌സിനെ തലക്കടിച്ചു കൊലപെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് ഖന്നയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മധുരയിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തിരുപ്പൂർ കളക്റ്ററേറ്റിന് സമീപമുള്ള തകർന്ന കെട്ടിടത്തിൽ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയും കൈകളും കല്ലുകൊണ്ട് അടിച്ചു ചതച്ചനിലയിലായിരുന്നു. രക്തം പുരണ്ട കല്ല് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
മധുര സ്വദേശിനി ചിത്രയെന്ന നേഴ്സാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്‌തമാവുകയായിരുന്നു പല്ലടത്തെ സ്വകാര്യ ദന്തൽ ക്ലിനിക്കിൽ കഴിഞ്ഞ മാസമാണ് ചിത്ര ജോലിയിൽ പ്രവേശിച്ചത്. ജോലിക്കായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായി അയൽവാസികൾ പറഞ്ഞു.
ഭർത്താവുമായി പിണങ്ങി ഒന്നര വയസ്സുള്ള കുഞ്ഞുമായി തിരുപൂരിലേക്ക് താമസം മാറിയതായിരുന്നു യുവതി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പത്തികൾക്കിടയിൽ വഴക്ക് പതിവായിരുനെന്നും ബന്ധുക്കൾ പറഞ്ഞു. ചിത്രയെ കാണാൻ കഴിഞ്ഞ ദിവസം രാജേഷ് ആശുപത്രിയിൽ എത്തിയിരുന്നു.