31.5 C
Saudi Arabia
Thursday, August 21, 2025
spot_img

കെഎംസിസി പ്രവാസി സാമൂഹിക ക്ഷേമ സേവന കേന്ദ്രം തുടങ്ങി

കോഴിക്കോട്: പ്രവാസികൾക്ക് വേണ്ടി കോഴിക്കോട് പ്രവാസി സാമൂഹിക ക്ഷേമ സേവന കേന്ദ്രം തുടങ്ങി. സൗദി കെഎംസിസിയുടെ നേതൃത്വത്തിൽ ആരംഭിച്ച സെനറ്റർ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് ഡോ. എംകെ മുനീർ എംഎൽഎ ഉത്ഘാടനം ചെയ്‌തു. ജന്മ നാട്ടിൽ തങ്ങൾക്കുള്ള അവകാശങ്ങളെ കുറിച്ചും ആനുകൂല്യങ്ങൾ കുറിച്ചും പ്രവാസികൾ ബോധവാന്മാരാകരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷം വഹിച്ചു. വേൾഡ് കെഎംസിസി പ്രസിഡൻറ് കെപി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.

നോർക്കയിൽ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പ്രവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും അതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കുന്നതിനും, സൗദി കെഎംസിസി വിപുലമായ പരിപാടികൾ ആവിഷ്‌കരിക്കും.

കെഎംസിസി സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷത്തിലധികൾ പേരെ നോർക്കയുടെ വിവിധ പദ്ധതികളിൽ അംഗങ്ങളാക്കാനുത്തിനുള്ള നടപടികളുടെ ഭാഗമാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമുള്ള ഓഫീസ് കോഴിക്കോട് പ്രവർത്തനം തുടങ്ങിയത്. കെഎംസിസി പ്രവർത്തകർ ഉൾപ്പടെ പ്രവാസികൾക്ക് അർഹതപ്പെട്ട കാര്യങ്ങൾ നേടിക്കൊടുക്കുക എന്നതാണ് ഓഫീസിൻറെ ലക്ഷ്യം.

പി.​എ. ഹം​സ, അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, എ.​പി. ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്, സ​ഫ​രി വെ​ള്ള​യി​ൽ, ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ, ശ​രീ​ഫ് ചോ​ല​മു​ക്ക്, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, കെ. ​ഹം​സ, പി.​എ​ൻ. അ​ഹ​മ്മ​ദ്‌​കു​ട്ടി പ​ള്ളി​ക്ക​ൽ, ഉ​മ​ർ​കോ​യ തു​റ​ക്ക​ൽ, ഫാ​യി​സ് വാ​ഫി എ​ന്നി​വ​ർ സംസാരിച്ചു. വി​വി​ധ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും റ​ഫീ​ഖ് പാ​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു

Related Articles

- Advertisement -spot_img

Latest Articles