21.8 C
Saudi Arabia
Saturday, March 28, 2026
spot_img

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി തലയറുത്തു മാറ്റി

പാലക്കാട്: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി തല അറുത്തു മാറ്റിയനിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി കണ്ടിയൂരിലാണ് സംഭവം. അട്ടപ്പാടി റാവുട്ടാൻ കല്ലിലെ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശി രവിയെയാണ് തലയറുത്ത നിലയിൽ കണ്ടെത്തിയത്.

തല വേർപ്പെടുത്തിയ നിലയിലായിരുന്നു രവിയുടെ ശരീരം കണ്ടെത്തിയത്. രവിയെ ആക്രമിച്ചെന്ന് കരുതുന്ന അസം സ്വദേശി ഇസ്‌ലാം ഒളിവിലാണ്. അഗളി പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles