ബീജിംഗ്: പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്ക അറിയിച്ചു ചൈന. അക്രമങ്ങളിൽ നിന്നും ഇരു രാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈന എല്ലാതരം ഭീകര ആക്രമണങ്ങളെയും എതിർക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അയൽക്കാരാണ്. അവർ ചൈനയുടെയും അയൽക്കാരാണ്. അവർ കൂടുതൽ ആക്രമണങ്ങളിലേക്ക് പോകരുത്. സമാധാനത്തിനും സുസ്ഥിരതക്കും ഇരു രാജ്യങ്ങളും പ്രാധാന്യം നൽകണം. പരസ്പരം ആക്രമണം നടത്തി ഇരു രാജ്യങ്ങളും രംഗം വഷളാക്കരുതെന്നും ചൈന ആവശ്യപെട്ടു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രനാണ് ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. ആക്രണം പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ നീതി നടപ്പാക്കിയെന്നും ആക്രമണത്തിൻറെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേ സമയം പാകിസ്ഥാൻ പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ടു പേര് കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു.