പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയെ കാശ്‌മീരിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാൻതൊടി മുഹമ്മദ് ഷാനിബിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുല്‍മാര്‍ഗ് സ്റ്റേഷനിൽ നിന്നും ചൊവ്വാഴ്‌ച രാത്രിയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
പുൽവാമ വനത്തിലാണ് ഷാനിബിന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗളുരുവിൽ ഇലക്ട്രീഷനായി ജോലി ചെയ്‌ത് വരികയായിരുന്നു. ജോലിക്കു പോവുകയാണെന്ന് അറിയിച്ചാണ് വീട്ടിൽ നിന്നും ഷാനിബ് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.
യുവാവ് എങ്ങിനെയാണ് കാശ്‌മീരിൽ എത്തിയതെന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്.