22.6 C
Saudi Arabia
Thursday, October 9, 2025
spot_img

പി സരിന് സർക്കാർ നിയമനം; 80,000 രൂപ പ്രതിമാസ ശമ്പളം

തിരുവനന്തപുരം: പി സരിനെ പാലക്കാട്ടെ വോട്ടർമാർ കൈവിട്ടെങ്കിലും കൈവിടാതെ ഇടത് സർക്കാർ. കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന പി സരിന് വിജ്ഞാനകേരളം ഉപദേശകനായി നിയമനം നൽകി കേരള സർക്കാർ. പ്രതിമാസം 80,000 രൂപ ശമ്പളം നൽകിയാണ് നിയമനം.

കോൺഗ്രേസ് പാർട്ടിയോട് ഇടഞ്ഞു സിപിഎമ്മിലെത്തിയ പി സരിനെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. ചെന്നൈയിൽ നടന്ന പാർട്ടി കോൺഗ്രസിൽ ഉൾപ്പടെ സരിൻ പങ്കെടുത്തിരുന്നു.

പാർട്ടിയോട് സഹകരിക്കുന്നവരെ കൈവിടില്ലെന്ന സന്ദേശം മറ്റുള്ളവർക്ക് നൽകുന്നത് കൂടിയാണ് ഈ നിയമനമെന്ന് വിലയിരുത്തപ്പെടുന്നു.

Related Articles

- Advertisement -spot_img

Latest Articles