റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് എരിയ, മലാസ് യൂണിറ്റ് സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ക്യാരംസ് ടൂർണമെന്റ് ഏരിയ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. ഏരിയായിലെ വിവിധ യൂണിറ്റംഗങ്ങളും ഭാരവാഹികളുമടക്കം ജന പങ്കാളിത്തം ഉണ്ടായിരുന്നു. എട്ട് ടീമംഗങ്ങൾക്കും നിർലോഭമായ പിന്തുണയാണ് മത്സരത്തിലുടനീളം നൽകിയത്.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ടൂർണ്ണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. മലാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അൻവർ അധ്യക്ഷത വഹിച്ചു, മലാസ് യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം സ്വാഗതം പറഞ്ഞു.
കേളി കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ, ചെയർമാൻ ജവാദ്, മലാസ് രക്ഷധികാരി സമിതി കൺവീനർ സുനിൽ, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദൻ, ഏരിയ ട്രഷറർ സിംനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത്, ഒലയ മേഖല സെക്രട്ടറി ഷമീം, രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ, മലാസ് യൂണിറ്റ് അംഗങ്ങൾ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.