ന്യുഡൽഹി: പൂഞ്ച് മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമത്തിൽ സൈനികന് വീരമൃത്യു. നാല് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. നാല് കുട്ടികളടക്കം 13 പേരാണ് പാക്കിസ്ഥാൻറെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. 57 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വീര മൃത്യു വരിച്ച ദിനേശ് കുമാർ ഹരിയാനയിലെ പൽവാൾ സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാളെ ജന്മ നാട്ടിലേക്ക് കൊണ്ടുപോകും.
ഷെല്ലാക്രമണത്തിൽ കെട്ടിടങ്ങളും വീടുകളും വാഹനങ്ങളുമടക്കം നശിപ്പിക്കപ്പെട്ടു. ആക്രമണത്തെ തുടർന്ന് വടക്കൻ കാശ്‌മീരിലെ ബാരാമുള്ള, കുപ് വാരയിലും ജമ്മു മേഖലയിലെ രജൗരിയിലുമുല്ല നിവാസികൾ പലായനം ചെയ്‌തിരുന്നു. ഭൂഗർഭബങ്കറുകളിലും ആളുകൾ അഭയം തേടിയിട്ടുണ്ട്.