22.6 C
Saudi Arabia
Thursday, October 9, 2025
spot_img

ഭീകരതെക്കെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ വിജയകരം

ന്യൂഡൽഹി: ഭീകരതക്കെതിരായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്ന് സൈനിക മേധാവികൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയുടെ സൈനിക നീക്കങ്ങളെ പിന്തുണച്ചതിന് കേന്ദ്ര സർക്കാരിന് സൈന്യം നന്ദി അറിയിച്ചു.

ഭീകരതക്ക് എതിരായിരുന്നു ഇന്ത്യയുടെ യുദ്ധം, തദ്ദേശീയമായി നാം നിർമിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങൾ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചു. പാകിസ്ഥാന്റെ നൂർഖാൻ വ്യോമത്താവളം ഇന്ത്യ തകർത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു.

പാക് അതിർത്തികൾ ഭേതിക്കാതെയാണ് നാം പാക്കിസ്ഥാനെ നേരിട്ടത്. ഭാവിയിൽ ഏത് പ്രകോപനവും നേരിടാൻ ഇന്ത്യ തയ്യാറാണ്. ഭീകർക്കൊപ്പമാണ് പാക് സൈന്യം നിലകൊണ്ടത്. കറാച്ചിയിലെ വ്യോമ താവളത്തിന് നേരെ ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യ നടത്തിയ പോരാട്ടങ്ങളുടെ ചിത്രങ്ങൾ സൈന്യം പുറത്തു വിട്ടിട്ടുണ്ട്. മള്‍ട്ടി ലെവല്‍ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യയുടെ എയര്‍ ഫീല്‍ഡുകള്‍ സുരക്ഷിതമായിരുന്നു.

ഭീകരതെക്കെതിരായ ഇന്ത്യയുടെ യുദ്ധത്തിൽ പാകിസ്ഥാൻ ഇടപെടുകയാണ് ചെയ്‌തതെന്നും ഇത് അപലപനീയമാണെന്നും സൈന്യം വ്യകത്മാക്കി. ഇന്ത്യ ആകാശ് സിസ്റ്റം ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു. പാകിസ്ഥാൻ ഉപയോഗിച്ച ചൈനീസ് നിർമ്മിത മിസൈലുകൾ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടങ്ങൾ നമ്മുടെ കൈവശമുണ്ട്. തകർന്ന പാകിസ്ഥാൻ വിമാനങ്ങളുടെ അവശിഷടങ്ങളുടെ ചിത്രങ്ങളും സൈന്യം പ്രദർശിപ്പിച്ചു.

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മതിൽ പോലെ ആകാശത്ത് പ്രവർത്തിച്ചു, അതിനെ തകർക്കാൻ പാകിസ്ഥാന് സാധിച്ചില്ല. മൂന്നു സൈന്യങ്ങൾ ചേർന്നുള്ള ഇന്ത്യയുടെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. ഇന്ത്യ പല തലങ്ങളിലുള്ള എയർ ഡിഫൻസ് സംവിധാനങ്ങൾ ഉപയോഗിച്ചു. ലോ ലെവല്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍, ഷോള്‍ഡര്‍ ഫയേഡ് മാന്‍ പാഡ്‌സ്, ഹ്രസ്വ ദൂര സര്‍ഫസ് ടു എയര്‍ മിസൈലുകൾ ഉപയോഗിച്ച് പാകിസ്ഥാന്റെ ലോങ്ങ് റേഞ്ച് റോക്കറ്റുകള്‍ തകര്‍ത്തു.

പാക്കിസ്ഥാൻ ചൈനീസ് നിർമ്മിത ആയുധങ്ങൾ ഉപയോഗിച്ചെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. നേരത്തെ തുർക്കിഷ് നിർമ്മിത ഡ്രോണുകൾ പാക്കിസ്ഥാൻ ഉപയോഗിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളും ആളില്ല ചെറു വിമാനങ്ങളും അമേരിക്കൻ നിർമ്മിത വ്യോമ പ്രതിരോധ സംവിധാങ്ങൾ ഉപയോഗിച്ചു ഇന്ത്യ തകർത്തു.

കേന്ദ്രീകൃതമായ എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചാണ് പാക് വ്യോമാക്രമണത്തെ ചെറുത്തതെന്നും സൈന്യം അറിയിച്ചു. എയര്‍ മാര്‍ഷല്‍ എ കെ ഭാരത, ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഖായ്, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Related Articles

- Advertisement -spot_img

Latest Articles