ജിദ്ദ: 2025 ലെ ഹജ്ജ് സീസനിലേക്കുയല്ലള്ള താൽക്കാലിക തൊഴിൽ വിസകളിൽ സാമൂഹിക വികസന മന്ത്രാലയം നിരവധി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി.
ശഅബാൻ 15 മുതൽ മുഹറം അവസാനം വരെ വിസ നൽകുന്നതിനുള്ള ഗ്രേസ് പിരീഡ് ദീർഘിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി. വിസ അനുവദിക്കുന്നതിന് മുമ്പ് വിദേശങ്ങളിലുള്ള സൗദി എംബസികൾ അടിസ്ഥാന ആവശ്യങ്ങളായ മെഡിക്കൽ ഇൻഷുറൻസിനൊപ്പം തൊഴിൽ കരാറിന്റെ പകർപ്പ് സമർപ്പിക്കണമെന്നും ഭേദഗതിയിൽ പറയുന്നു.
തൊഴിലിടങ്ങളിലെ കൃത്യത ഉറപ്പു വരുത്തുന്നതിന് വിസയുടെ പേര് ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക വിസ എന്ന് ഭേദഗതി വരുത്തുന്നതും ഉംറ സേവനങ്ങൾ ഉൾപ്പെടുത്തുന്നതും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .