28.5 C
Saudi Arabia
Friday, August 22, 2025
spot_img

അതിർത്തിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, രണ്ടുപേർ പിടിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രണ്ടു ഭീകരർ സൈന്യത്തിൻറെ പിടിയിലായി. ഇന്ന് പുലർച്ചെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. കുൽഗാമിൽ തുടങ്ങിയ ഏറ്റുമുട്ടൽ പിന്നീട് ഷോപ്പിയാനിലെ വനത്തിലേക്ക് മാറിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരികയും ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്‌തു കൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവം റിപ്പോർട്ട് ചെയുന്നത്. സംഘർഷത്തെ തുടർന്ന് താൽക്കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറന്നു. അതിർത്തിൽ ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.

അതിർത്തി മേഖലകളിൽ ശക്തമായ സുരക്ഷ തുടരുകയാണ്. ജമ്മു കശ്‌മീരിലെ സാംബ ജില്ലയുടെ അതിർത്തികളിൽ സംശയകരമായ ഡ്രോണുകൾ കണ്ടിരുന്നെങ്കിലും ആശങ്കപെടേണ്ടതില്ലെന്ന് സൈന്യം അറിയിച്ചു. പാകിസ്ഥാൻ തുടർച്ചയായി കരാർ ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles