തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്നും തെന്നെ മാറ്റിയതിന് പിന്നിൽ ചില നേതാക്കളാണെന്ന് തുറന്നു പറഞ്ഞു കെ സുധാകരൻ. പ്രസിഡൻറ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിന് പിന്നിൽ ചില നേതാക്കളും അവരുടെ സ്വാധീനവും ചർച്ചയും നടന്നു കാണണം. മാറിയപ്പോൾ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് കൂളായി പറഞ്ഞു. തനിക്ക് ബോധക്ഷയം ഒന്നും വന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞപ്പോൾ യാത്രയയപ്പ് പോലും നൽകിയില്ല. എന്ത് യാത്രയയപ്പാണ് കിട്ടിയത്? ഞാൻ യാത്രയയപ്പ് വാങ്ങിയിട്ടുമില്ലല്ലോ. സ്ഥാന മാനങ്ങൾക്ക് പിന്നാലെ ഓടുന്ന തിരക്കിലായിരുന്നു എല്ലാവരും. അത് കൊണ്ട് അങ്ങിനെ ഒരു ആഘോഷം ഉണ്ടായതുമില്ല. വലിയ ആഘോഷം എന്നതിലുപരി ചെറിയ ഒരു ചടങ്ങായിരുന്നു എനിക്കിഷ്ടം. പദവി മാറ്റത്തെ കുറിച്ച് നേതൃത്വവുമായി ചർച്ച നടത്തുമ്പോൾ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റുന്ന സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല. മാറ്റുന്ന തരത്തിലുള്ള സൂചന പോലും രാഹുൽ ഗാന്ധിയോ ഖാർഗെയോ നൽകിയിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അത്കൊണ്ട് എന്നെ മാറ്റില്ല എന്ന് തന്നെയാണ് ധരിച്ചത്. അതുകൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത്. പിന്നീട് മാറി. എന്തുകൊണ്ട് എന്നെ മാറ്റി എന്ന് ചോദിക്കാൻ പോയിട്ടില്ല. ആരും പറഞ്ഞിട്ടുമില്ല. തന്നെ മാറ്റുവാന്‍ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി. തന്നെ മാറ്റിയത് പാര്‍ട്ടിക്ക് ഗുണമായോ ദോഷമായോ എന്ന് വിലയിരുത്തേണ്ടത് പാര്‍ട്ടിയിലെ മറ്റു നേതാക്കളും പൊതുജനങ്ങളുമാണ്’- കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു