മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാളികാവിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്.
ജോലിക്കിടെ ഗഫൂറിനെ പുലി പിടിച്ചു കൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു തൊഴിലാളി അറിയിക്കുകയായിരുന്നു.
മേൽ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാണാതായ സ്ഥലത്തുനിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.