ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ത്രാലിൽ തീവ്രവാദികളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പഹൽ ഗാമിൽ ആക്രമണത്തിന് സഹായം നൽകിയെന്ന് സംശയിക്കുന്ന ആസിഫ് ശൈഖിനെയും മറ്റു രണ്ടു ഭീകരരെയുമാണ് സൈന്യം വധിച്ചത്.
ഭീകരർ ത്രാലിലെ നാദിർ ഗ്രാമത്തിലുള്ള ഒരു വീട്ടിൽ ഒളിച്ചിരിക്കുകയിരുന്നു. ഭീകരുടെ വീട് സേന വളഞ്ഞിരുന്നു. മേഖലയിൽ ഇപ്പോഴും ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം പറയുന്നത്.