കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈലിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ മൊബൈലിൽ നിന്നും കണ്ടെത്തിയത്.
പെരുമ്പാവൂരിൽ നിന്നും 50 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിനിടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിൻറെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് കൂടി ചുമത്തിയിട്ടുണ്ട്, ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്.
പോക്സോ നിയമത്തിലെ 9,10 വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ദീർഘകാലമായി പ്രതി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. നേരത്തെയും ഇയാൾ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.