റിയാദ്: 2025 ലെ ഹജ്ജ് സീസൻറെ ഒരുക്കങ്ങളുടെ ഭാഗമായി, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി. തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ. ഇതിന് വേണ്ടി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ സംഘങ്ങളെ തെയ്യറാക്കുകയും അവർക്ക് വേണ്ട പരിശീലനവും സൗകര്യങ്ങളും നൽകി.
തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളിലും സേവനങ്ങളിലും പ്രത്യകം ശ്രദ്ധ നൽകി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മദീനയിലെയും ജിദ്ദയിലെയും പരിശോധനാ സംഘങ്ങളുമായി ഓൺലൈനായും ഓഫ്‌ലൈനായും പ്രത്യകം യോഗങ്ങൾ ചേർന്നു. ഓരോ പരിശോധകനും സ്വീകരിക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രത്യകം ബോധ്യപെടുത്തുകയും പ്രവർത്തന തന്ത്രങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
ഹജ്ജ് സീസണിൽ പരിശോധകർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകിയതായി അതോറിറ്റി അറിയിച്ചു. പ്രൊഫഷണലിസത്തോടെയും ഉത്സാഹത്തോടെയും സമൂഹത്തെ അഭിമുഖീകരിക്കാൻ കഴിയുന്ന തരത്തിൽ ടീം സജ്ജരാക്കുകയായിരിക്കുന്നു പരിശീലത്തിന്റെ ലക്ഷ്യം.
ആരോഗ്യ, സാങ്കേതിക ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഭക്ഷ്യ ഫാക്ടറികളുടെയും സൗകര്യങ്ങളുടെയും സമഗ്രമായ പരിശോധനകളും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഫീൽഡ് സന്ദർശനങ്ങളിൽ നടത്തുന്നതായിരിക്കും. .