28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഐസിഎഫ് ആർഎസ് സി ഹജ്ജ് വളണ്ടിയേഴ്‌സ് കോൺസുൽ ജനറലിനെ സന്ദർശിച്ചു.

ജിദ്ദ: ഐസിഎഫ് ആർഎസ് സി ഹജ്ജ് വളണ്ടിയർ കോർ പ്രതിനിധി സംഘം ഇന്ത്യൻ കോൺസുലർ ജനറൽ ഫഹദ് അഹ്‌മദ്‌ ഖാൻ സുരിയെ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫീസിൽ സന്ദർശിച്ചു.

ഐസിഎഫ് ആർഎസ് സി ഹജ്ജ് വളണ്ടിയേഴ്‌സ് മക്കയിലും മദീനയിലും നടത്തുന്ന പ്രവർത്തനങ്ങൾ കോൺസുൽ ജനറലിനു വിശദീകരിച്ചു നൽകി. മദീനയിലെത്തുന്ന ഹാജിമാർക്ക് വേണ്ട സേവനങ്ങൾ ചെയ്യുന്നതിന് വളണ്ടിയേഴ്‌സിന്റെ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

മക്കയിലെ ഹാജിമാരുടെ താമസസ്ഥലങ്ങളായ അസീസിയ, നസീം എന്നിവിടങ്ങളിലും ഹറമിലും വളണ്ടിയേഴ്‌സിന്റെ മുഴു സമയ സേവനങ്ങൾ നൽകുന്നുണ്ട്. മലയാളി ഹാജിമാർക്ക് വേണ്ടി കഞ്ഞി ഉൾപ്പടെയുള്ള ആവശ്യ സാധനങ്ങളും സേവനവും വളണ്ടിയേഴ്‌സ് നൽകുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹജ്ജ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്ന വിവരവും വിശദീകരിച്ചു നൽകി.

ഇന്ത്യയിൽ നിന്നും വരുന്ന ഹാജിമാരിൽ ഭൂരിഭാഗവും പ്രയാധിക്യമുള്ളവരും സഹായികളില്ലാതെ കർമ്മങ്ങൾ ചെയ്യാൻ പ്രയാസമുള്ളവരുമാണ്. കൂടുതൽ വളണ്ടിയേഴ്‌സിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട ഇടപെടലുകൾ ഉണ്ടാവണമെന്ന് കോൺസുലർ ജനറലിനോട് ആവശ്യപ്പെട്ടു.

ഹജ്ജ് കോർ വൈസ് ചെയർമാൻ മുഹമ്മദ് ഹനീഫ് അമാനി കുമ്പണൂർ, കോർഡിനേറ്റർ ജമാൽ മുക്കം, വളണ്ടിയർ ക്യാപ്റ്റൻ കബീർ ചൊവ്വ, സുഹൈൽ സഖാഫി, ലീഗൽ സെൽ കൺവീനർ അലിഖാൻ കോട്ടക്കൽ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles