മസ്കറ്റ്: ഒമാനിൽ റെസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു മലയാളി ദമ്പതികൾ മരണപ്പെട്ടു. റെസ്റ്റാറന്റിന് മുകളിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈലൽ സ്വദേശികളായ വി പകജാക്ഷൻ (59) ഭാര്യ കെ സജിത(53) എന്നിവരാണ് മരണപെട്ടത്. ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം. പാചക വാതകം ചോർന്നാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്.
സ്ഫോടനത്തെ തുടർന്ന് വാണിജ്യ കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ട്. വർഷങ്ങളായി ഒമാനിലുള്ള ദമ്പതികൾ രണ്ടു വ്യത്യസ്ത കമ്പനികളിൽ അക്കൗണ്ടന്റുമാരായി ജോലി ചെയ്തു വരികയായിരുന്നു.