എറണാകുളം: ആലുവയിൽ നിന്നും കാണാതായ കല്യാണിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പുഴയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂബ ടീമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മക്കൊപ്പം ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്.
തിരുവാകുളത്തുനിന്നും അമ്മക്കൊപ്പം ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്നുവയസ്സുകാരിയായ കല്യാണിയെ കാണാതാവുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു മറ്റുകുഴി സ്വദേശിയായ കല്യാണിയെ കാണാതാവുന്നത്.
തിങ്കളാഴ്‌ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയും അമ്മയും ടൗണിലൂടെ നടന്നു പോകുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമ്മക്ക് മാനസിക പ്രശ്നമുണ്ടന്ന് കുടുംബക്കാർ പോലീസിൽ മൊഴി നൽകി. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലെ അകൽച്ചയിലായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.