സാൻജോസ്: കോസ്റ്റാറിക്കയിൽ 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി പൂച്ച പിടിയിൽ. മയക്കുമരുന്ന് പൊതികളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന പൂച്ചയെയാണ് പോലീസ് പിടി കൂടിയത്. മെയ് ആറിന് ജയിലിന്റെ ഒരു വശത്തായി കണ്ടെത്തിയ പൂച്ചയെ സംശയത്തിൻറെ അടിസ്ഥാനത്തിൽ ഗാർഡുകൾ പിടികൂടുകയായിരുന്നു. ഗാർഡുകൾ പരിശോധിച്ചപ്പോഴാണ് വയറിലെ രോമത്തിനടിയിൽ നിന്നും കഞ്ചാവ് പിടികൂടിയത്.
പാക്കറ്റുകളിലാക്കിയ നിലയിൽ 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനും രോമത്തിനടിയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. പൂച്ചയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനായി പൂച്ചയെ ദേശീയ മൃഗരോഗ്യ സേവനകേന്ദ്രത്തിലേക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.