39.8 C
Saudi Arabia
Friday, August 22, 2025
spot_img

ഇന്ത്യാ-പാക് ചർച്ച; നിഷ്‌പക്ഷ വേദിയായി സൗദി അറേബ്യയെ നിർദ്ദേശിച്ച് പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: രണ്ട് ആണവായുധ അയൽക്കാർ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സൗദി അറേബ്യയുടെ മധ്യസ്ഥതക്ക് സാധിക്കുമെന്ന് പാകിസ്ഥാൻ. ഭാവിയിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഭാഷണത്തിന് നിഷ്‌പക്ഷ വേദിയായി സൗദി അറേബ്യയെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദേശിച്ചു

ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള തുടർച്ചയായ സംഭാഷണങ്ങൾ അതിർത്തിയിലെ പിരിമുറുക്കം കുറച്ചതായും പ്രതീക്ഷകളുടെ സാധ്യതകൾ തുറന്നതായും പാകിസ്ഥാൻ മാധ്യമങ്ങൾക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ നൽകിയ ഒരു ബ്രീഫിംഗിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള തുടർ ചർച്ചകൾക്ക് രാജ്യത്തിന്റെ പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രതിനിധി സംഘത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം കക്ഷി വേദികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, ചൈന ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി സൗദി അറേബ്യ സംഭാഷണത്തിന് പരസ്പരം യോജിക്കുന്ന സ്ഥലമായിരിക്കാമെന്നും പറഞ്ഞു.

കാശ്‌മീർ ജലം, വ്യാപാരം, ഭീകരത തുടങ്ങിയ നാല് പ്രധാന വിഷയങ്ങളിൽ കേന്ദ്രീകരിചായിരിക്കും ഭാവിയിലെ ഏതൊരു ചർച്ചയും ഉണ്ടാവുക. സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് പിഎംഎൽ-എൻ നേതാവ് നവാസ് ഷെരീഫുമായി കൂടിയാലോചിച്ചതായും പ്രധാനമന്ത്രി ഷെഹ്ബാസ് സ്ഥിരീകരിച്ചു. സുപ്രധാന വിഷയത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട് എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles