25.3 C
Saudi Arabia
Thursday, October 9, 2025
spot_img

കാസറഗോഡ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

കാസറഗോഡ്: കാസറഗോഡ് കുളത്തിൽ കുളിങ്ങാനിറങ്ങിയ മൂന്നു കുട്ടികളിൽ രണ്ടു പേർ മരിച്ചു, ഒരാളുടെ നില ഗുരുതരംഗി തുടരുന്നു. മാണിക്കോത്ത് അസീസിൻറെ മകൻ അഫാസ് (ഒൻപത്), മഡിയനിലെ ഹൈദറിന്റെ മകൻ അൻവർ (10) ആണ് മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന ഹാഷിമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച നാലുമണിയിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫാസിന്റെയും അൻവറിന്റെയും ജീവൻ രക്ഷക്കാനായില്ല.

ഗുരുതരാവസ്ഥയിലുള്ള ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അൻവറിന്റെ സഹോദരനാണ് ഹാഷിം. ഇവർ അപകടത്തിൽ പെട്ട കുളത്തിന് രണ്ടാൾ ആഴമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് നീന്തൽ അറിയുമായിരുന്നില്ല.

കുളിച്ചുകൊണ്ടിരിക്കുമ്പോൾ അപകടത്തിൽ പെട്ടതായിരിക്കുമെന്ന് കരുതുന്നു. പോലീസും ഫയർഫോയ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Related Articles

- Advertisement -spot_img

Latest Articles